രൺജിത് ശ്രീനിവാസൻ വധം: പ്രതിഭാഗം വാദം പൂർത്തിയായി

രൺജിത് ശ്രീനിവാസൻ വധം കുറ്റപത്രം ചുമത്തുന്നതിനുള്ള പ്രതിഭാഗം വാദം ഹൈക്കോടതിയിൽ പൂർത്തിയായി.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേർ ഒഴികെയുള്ളവർക്കെതിരെ നിയമ വിരുദ്ധമായ സംഘചേരൽ നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.

കൊലപാതകം ലക്ഷ്യം വച്ച് 15 പ്രതികളും വിവിധ ഇടങ്ങളിൽ ഒത്തുകൂടിയതിന് ദൃക്സാക്ഷിമൊഴികളുണ്ട്.കൊലപാതകത്തിൽ പങ്കെടുത്ത 12 പ്രതികൾ ഗൂഢാലോചന നടത്തിയവരുമായി നേരിട്ട് കണ്ടിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു .

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേർ ഒഴികെയുള്ളവർക്കെതിരെ നിയമ വിരുദ്ധമായ സംഘചേരൽ നിലനിൽക്കില്ലെ ന്നാണ് പ്രതിഭാഗം ഭാഗത്തിന്റെ വാദം .കേസ് വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.കോടതി മാറ്റണമെന്ന പ്രതികളുടെ അപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ചാകും തുടർ നടപടികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News