ഗവര്‍ണറുടെ ഹിയറിംഗ്; നേരിട്ട് ഹാജരായി വിസിമാര്‍

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയ വൈസ് ചാന്‍സിലര്‍മാരുടെ ഹിയറിംഗ് തുടരുന്നു. രാജ്ഭവനിലാണ് ഗവര്‍ണറുടെ ഹിയറിങ്. നാല് ചാന്‍സലന്മാര്‍ നേരിട്ട് ഹാജരായി. കണ്ണൂര്‍, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹിയറിങ്ങിന് എത്തിയില്ല.

രാവിലെ പതിനൊന്നിന് രാജ്ഭവനില്‍ ആരംഭിച്ച ഹിയറിംഗില്‍ നാല് വി സി മാര്‍ നേരിട്ട് പങ്കെടുത്തു. കേരള മുന്‍ വിസി- വി പി മഹാദേവന്‍പിള്ള, ഡിജിറ്റല്‍ സര്‍വകലാശാല വി സി സജി ഗോപിനാഥ്, ഓപ്പണ്‍ സര്‍വകലാശാല വി സി ഡോ. മുബാറക് പാഷ, കുസാറ്റ് വി സി ഡോ. മധു എന്നിവര്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. അഭിഭാഷകനോടൊപ്പം ആണ് കുസാറ്റ് വി സി എത്തിയത്. കാലിക്കറ്റ്, മലയാളം, സംസ്‌കൃതം സര്‍വകലാശാല വിസി മാര്‍ക്ക് പകരം അവര്‍ ചുമതലപ്പെടുത്തിയ അഭിഭാഷകരാണ് ഹിയറിംഗില്‍ പങ്കെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഹിയറിംഗില്‍ പങ്കെടുത്തില്ല. എത്തില്ല എന്ന കാര്യം അദ്ദേഹം രാജ്ഭവനെ അറിയിച്ചിരുന്നു.

എംജി സര്‍വകലാശാല വി സി ഡോക്ടര്‍ സാബു തോമസ് റഷ്യന്‍ സന്ദര്‍ശനത്തില്‍ ആയതിനാല്‍ ഹിയറിങില്‍ പങ്കെടുത്തില്ല..ജനുവരി മൂന്നിന് അദ്ദേഹത്തിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഹിയറിങ് നടക്കും. ഹിയറിങ്ങിനു ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവന്‍ ഹൈക്കോടതിക്ക് കൈമാറും. കോടതി വിധിക്ക് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here