ഇന്ദ്രപ്രസ്ഥമായി മാറിയ ദില്ലി: ഓർമ്മകൾ ചൂളം വിളിക്കുമ്പോൾ

ഡിസംബർ 12; ഇന്ത്യയുടെ രാഷ്ട്രീയ വ്യവസായ പുരോഗതിയിൽ ചലനങ്ങൾ സൃഷ്ടിച്ച രണ്ട് സംഭവങ്ങൾ അരങ്ങേറിയ ദിനം. ബ്രിട്ടീഷ് ഭരണകാലത്ത് കൊൽക്കത്തിയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റിയത് 1911 ഡിസംബർ 12 നാണ്. ആ തീരുമാനമാണ് ഇന്നുള്ള ദേശീയ രാഷ്ട്രീയ ചലനങ്ങങ്ങൾക്ക് ദില്ലി വേദിയാകാൻ കാരണമായി തീർന്നത്. രണ്ടാമത്തേത് ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിയത് 1851 ലെ ഡിസംബറിലെ ഈ ദിവസത്തിലാണ് എന്നതാണ്.

ഇന്ത്യയുടെ ഔദ്യോഗിക യാത്രാ തീവണ്ടിയാത്രയായി കണക്കാക്കുന്നത് 1853 ഏപ്രിൽ 16 ലെ ബോംബെ (ബോരിബണ്ഡറിനും ) – താനെ വരെയുള്ള യാത്രയാണ്.ഇത് ആദ്യത്തെ തീവണ്ടിയാത്രയായി ചിലർ കണക്കാക്കുന്നുണ്ടെങ്കിലും തീവണ്ടിയാത്രയുടെ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നല്ല.1851 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരുന്ന “സ്നാപകൻ” എന്ന് പേരുള്ള നീരാവി എഞ്ചിൻ ഉപയോഗിച്ചുള്ള തീവണ്ടി ഇന്ത്യയിൽ ആദ്യം ഓടിത്തുടങ്ങിയത്.1851 ൽ ഡിസംബർ 12നായിരുന്നു ഇത് ആദ്യമായി ഓടിത്തുടങ്ങിയത്. സൊളാനി നദിക്ക് കുറുകെ നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ ഇത് ഉപയോഗിച്ചു.അതിനും ഒന്നര വർഷത്തിനു ശേഷമാണ് 1853 ഏപ്രിൽ16 ന്  ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങിയത്. റെയിൽവേയുടെ വരവോടെയാണ് പിന്നീട് ഇന്ത്യൻ വ്യാവസായിക രംഗത്ത് വൻ പുരോഗതി ഉണ്ടായത്.ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ സംവിധാനമായും ഇന്ത്യൻ റെയിൽവേ മാറി.

1911 ഡിസംബര്‍ 12 ന് ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ പ്രഖ്യാപനം ഇന്ത്യക്കാരെ ഞെട്ടിച്ചു.അദ്ദേഗത്തിൽ ദില്ലി സന്ദര്‍ശന വേളയില്‍, കൊറോണേഷന്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിങ്ങിലാണ് രാജാവ് ദില്ലിയെ ഭരണ സിരാ കേന്ദ്രമാക്കി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

‘ഞങ്ങളുടെ ഗവര്‍ണര്‍ ജനറലുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഞങ്ങളും മന്ത്രിമാര്‍ നല്‍കിയ ഉപദേശം കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാരിന്റെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും പുരാതന തലസ്ഥാനമായ ദില്ലിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച വിവരം ഞങ്ങളുടെ ജനങ്ങളോട് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്.’ എന്നായിരുന്നു ആ പ്രസ്താവന.അങ്ങനെയാണ് ദില്ലിയിലെ അവസാനത്തെ മുഗള്‍ നഗരമായിരുന്ന ഷാജഹാനബാദിന് തെക്ക്-പടിഞ്ഞാറായി ഇന്നു കാണുന്ന ന്യൂദില്ലി നഗരം രൂപകൽപന ചെയ്തത്.

അതിന് മുമ്പ് കൽക്കത്തയായിരുന്നു ബ്രീട്ടീഷ് ഇന്ത്യയുടെ തലസ്ഥാന നഗരം.അക്കാലത്ത് രാജ്യത്തിന്റെ വാണിജ്യ, സാഹിത്യ തലസ്ഥാനം എന്ന വിശേഷണങ്ങൾക്കൊപ്പം കല്‍ക്കത്തക്ക് വിപ്ലവത്തിൻ്റെയും പ്രതിഷേധങ്ങളുടെ തലസ്ഥാനം എന്ന പേര് വീഴാൻ തുടങ്ങിയിരുന്നു. പ്രതിഷേധ സമരങ്ങൾ ശക്തമാകാൻ തുടങ്ങിയപ്പോൾ ബ്രീട്ടീഷ് ഭരണാധികാരികളും ഉദ്യോഗസ്ഥരും ആക്രമണങ്ങൾക്ക് ഇരയാവാൻ തുടങ്ങി.1905 ലെ ബംഗാൾ വിഭജനത്തിന് ശേഷം കൊൽക്കത്ത പ്രതിഷേധങ്ങളുടെ തലസ്ഥാനമായിത്തന്നെ മാറി.

ഇത്തരത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് തടയിടുന്നതിനും പ്രതിഷേധങ്ങൾ ഇല്ലാതാക്കുന്നതിൻ്റെയും ഭാഗമായി ബ്രിട്ടീഷ് ഇന്ത്യൻ സര്‍ക്കാരിലെ ഒരു മുതിര്‍ന്ന അംഗമായ സര്‍ ജോണ്‍ ജെന്‍കിന്‍സാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റുക എന്ന പോംവഴി നിർദ്ദേശിച്ചത്. 1911ല്‍ ആദ്യമായി മുന്നോട്ടുവച്ച ഈ ആശയത്തിന് ഉന്നത ബ്രട്ടീഷ് ഉദ്യോഗസ്ഥരുടെ പിന്തുണ വൻതോതിൽ ലഭിച്ചു. അങ്ങനെ 6 മാസം കൊണ്ട് തന്നെ ഇത് ഔദ്യോഗികമായി പ്രഖ്യാപിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.അങ്ങനെ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് രാജാവായ ജോര്‍ജ്ജ് അഞ്ചാമന്‍ തലസ്ഥാനം അടിയന്തിരമായി ദില്ലിയിലേക്ക് മാറ്റുന്ന വിവരം തന്റെ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കുകയും ചെയ്തു

ഇന്ന് ‘പുരാതന ദില്ലി’ എന്ന് വിളിക്കുന്ന യഥാര്‍ത്ഥ മുഗള്‍ നഗരത്തിന് തെക്കുവശത്തായി, വിശാലമായ തെരുവീഥികളും സര്‍ക്കാര്‍ കെട്ടിടങ്ങളും വെള്ളപൂശിയ മണിമന്ദിരങ്ങളും അടങ്ങുന്ന ‘ന്യൂ ദില്ലി’ ഇന്ത്യയുടെ തലസ്ഥാനമായി മാറി. പുതിയ തലസ്ഥാന നഗരം രൂപകൽപന ചെയ്യാൻ 20 വർഷമാണ് ശില്പികളായ എഡ്വിന്‍ ലുട്ട്യെന്‍സിനും ഹെര്‍ബര്‍ട്ട് ബേക്കര്‍ക്കും വേണ്ടി വന്നത്.’ ന്യൂ ദില്ലി’ എന്ന പേര് നിലവില്‍ വരുന്നത് 1927ലാണ്. 1931 ഫെബ്രുവരി 13ന് അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ് ഇര്‍വിന്‍ പുതിയ തലസ്ഥാനം ഉദ്ഘാടനം ചെയ്തു. ബ്രിട്ടൻ്റെ പിൻ വാങ്ങലിന് ശേഷവും ‘ഇന്ദ്രപ്രസ്ഥം’ എന്ന അപരനാമവുമായി ഇന്നും തലസ്ഥാന നഗരമായി ‘ന്യൂ ദില്ലി’ തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News