പുരുഷന്മാർക്ക് കറുപ്പ് വിം;വിമർശനം നേരിട്ടപ്പോൾ വിശദീകരണം

പുരുഷന്മാർക്ക് വേണ്ടി കറുപ്പ് നിറത്തിലുള്ള പുതിയ ലിക്വിഡ് ഇറക്കി വിം കമ്പനി. എന്നാൽ സോഷ്യൽ മീഡിയയിൽനിന്ന് കടുത്ത വിമർശനം നേരിട്ടപ്പോൾ വിശദീകരണവുമായി കമ്പനി രംഗത്തെത്തി.

അടുക്കളയിലേക്ക് പുരുഷന്മാരെയും ആകർഷിപ്പിക്കുക എന്നതായിരുന്നു പരസ്യത്തിന്റെ ഉദ്ദേശം. ബോളിവുഡ് നടനും മോഡലുമായ മിലിന്ദ് സോമനായിരുന്നു പരസ്യത്തിൽ അഭിനയിച്ചത്. എന്നാൽ പരസ്യത്തിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

എന്തിനാണ് ഇത്തരത്തിൽ ഒരു പരസ്യമെന്നും മോശം ക്യാമ്പെയിനിങ് എന്നതരത്തിലുമായിരുന്നു കൂടുതൽ വിമർശനങ്ങളും. വിമർശനം കൂടിയതോടെ വിശദീകരണവുമായി വിം കമ്പനി തന്നെ രംഗത്തെത്തി. ഈ പരസ്യം ഒരു തമാശയായിരുന്നുവെന്നും ഇത്തരം പ്രവൃത്തികൾ പുരുഷന്മാരുടെക്കൂടെ ഉത്തരവാദിത്വമാണ് എന്ന് ഓർമ്മിപ്പിക്കുകയായിരുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കമ്പനി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here