കറന്‍സിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ നിരവധിയെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ കറന്‍സിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പലവട്ടം ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. സ്വാതന്ത്ര സമര സേനാനികള്‍, മൃഗങ്ങള്‍, ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താനാണ് ആവശ്യം ഉയര്‍ന്നത്. എന്നാല്‍ മഹാത്മ ഗാന്ധിയുടെ ചിത്രം ഒഴിവാക്കാനുള്ള നീക്കം ഇല്ലെന്ന് ലോക്‌സഭയില്‍ ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനു മറുപടിയായി സാമ്പത്തികകാര്യ സഹമന്ത്രി പങ്കജ് ചൗദരി വ്യക്തമാക്കി.

നേരത്തെ എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നു. അതിനു പിന്നാലെയാണ് ദൈവങ്ങളുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്തണമെന്നഅപേക്ഷ സര്‍ക്കാറില്‍ എത്തിയ വിവരം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here