Adoor:ഡോക്ടറെ ഭീഷണിപ്പെടുത്തി;രോഗി അറസ്റ്റില്‍

അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ രോഗിയുടെ വക ഡോക്ടര്‍ക്ക് തെറി വിളിയും ഭീഷണിയും. സംഭവത്തെ തുടര്‍ന്ന് പറക്കോട് സ്വദേശി വിഷ്ണു വിജയന്‍ പൊലീസ് പിടിയിലായി. ഡോക്ടര്‍ക്ക് നേരെ അസഭ്യ വര്‍ഷവും ഭീഷണിയും നടത്തിയതിനാണ് രോഗി അറസ്റ്റിലായത്. പറക്കോട് സ്വദേശി വിഷ്ണു വിജയനാണ് പൊലീസ് പിടിയിലായത്.

പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ചികിത്സ തേടിയെത്തിയ പ്രതി ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട ആളുടെ കണ്ണില്‍ മുളക് പൊടി സ്‌പ്രേ ചെയ്തതായും പരാതി ഉയര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News