രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി മമ്മൂട്ടി

കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളളയുടെ നാല് പുസ്തകങ്ങള്‍ അദ്ദേഹം പ്രകാശനം ചെയ്തു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ 19വരെ നീളുന്ന പുസ്തകമേളയെ ആഘോഷമാക്കി മാറ്റുകയാണ് കൊച്ചി നഗരം.

ഇരുന്നൂറില്‍പ്പരം പ്രസാധകരുടെ 150ഓളം സ്റ്റാളുകളിലായി ഒന്നരലക്ഷത്തിലേറെ പുസ്തകങ്ങളാണ് കൊച്ചി രാജ്യാന്തര പുസ്‌കോത്സവത്തില്‍ വായനക്കാരെ കാത്തിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന പുസ്‌കോത്സവം ഇത്തവണ രജതജൂബിലിയുടെ നിറവിലാണെന്ന പ്രത്യേകതയുമുണ്ട്. പുസ്തകോത്സവത്തില്‍ അതിഥിയായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും എത്തി. ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ നാല് പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹത്തിന്റെ 182 പുസ്തകങ്ങളടങ്ങിയ പ്രദര്‍ശനഹാളിന്റെ ഉദ്ഘാടനവും മമ്മൂട്ടി നിര്‍വ്വഹിച്ചു.

പുസ്തക വില്‍പ്പനയും പരിചയപ്പെടുത്തലുകളും മാത്രമാല്ല, സാഹിത്യോത്സവങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കൂടി വേദിയായി മാറുകയാണ് മേള. 150ലധികം എഴുത്തുകാര്‍ വിവിധ സാഹിത്യസംഗമങ്ങളുടെ ഭാഗമാകും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, അറബി തുടങ്ങീ വിവിധ ഭാഷകളിലുളള പുസ്തകങ്ങളും മേളയിലൂടെ സ്വന്തമാക്കാം. കൂടാതെ കുട്ടികള്‍ക്കായുളള പ്രത്യേക സ്റ്റാളുകളും ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ബോധവത്ക്കരണ സ്റ്റാളുകളും മേളയുടെ ഭാഗമാണ്. പുസ്തക പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്ന മേള 19ന് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News