കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി

കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കണ്ടെത്തിയത്. വഴിയേ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന് മുമ്പും കനോലി കനാലില്‍ പാമ്പിനെ കണ്ടിട്ടുണ്ട്. എന്നാല്‍, കൂട്ടത്തോടെ 6ഓളം പാമ്പുകളെ ആദ്യമായാണ് കാണുന്നത്.

നിരവധി പേരാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ കാണാനായി സ്ഥലത്തെത്തുന്നത്. 6 പാമ്പുകള്‍ ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്പുകളെയാണ് കണ്ടത്. ഒരേ വലുപ്പത്തിലുള്ള പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News