വിഴിഞ്ഞം അതിക്രമം; പോലീസ് എടുത്തത് നിയമാനുസൃതമായ നടപടിയെന്ന് സർക്കാർ

വിഴിഞ്ഞം സമരത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത് നിയമാനുസൃത നടപടിയെന്ന് സർക്കാർ. നിയമസഭയിൽ അനൂപ് ജേക്കബിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ടാണ് സമരം നടന്നത്. അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത് നിയമാനുസൃതമായ നടപടിയാണ്. ഈ കേസുകളിൽ നടപടികൾ പുരോഗമിക്കുകയെയാണെന്നും ഒരു കാരണവശാലും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

140 ദിവസം പിന്നിട്ട വിഴിഞ്ഞം സമരം സമരസമിതിയുമായുള്ള ചർച്ചയിലൂടെ സർക്കാർ പരിഹരിച്ചിരുന്നു. തുടർന്ന് സമരം പിൻവലിക്കുകയും സമരപ്പന്തൽ സമരസമിതി തന്നെ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ലത്തീൻ അതിരൂപതയ്ക്കുകീഴിലുള്ള പള്ളികളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടകാതെയിരിക്കാനാണ് സമരം നിർത്തിയതെന്ന് രൂപത പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News