മൗലാനാ ആസാദ് ഫെല്ലോഷിപ്പ് തിരികെ കൊണ്ടുവരണം; ദില്ലിയില്‍ SFI പ്രതിഷേധം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന മൗലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയതിനെതിരെ ദില്ലിയില്‍ എസ്എഫ്ഐ പ്രതിഷേധം. പ്രവര്‍ത്തകരെ ദില്ലി പൊലീസ് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തുനീക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വനിതാ പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തെന്ന് എസ്എഫ്ഐ നേതാക്കള്‍ ആരോപിച്ചു.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പിന്‍വലിച്ചതായി കഴിഞ്ഞ ദിവസം സ്മൃതി ഇറാനി അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി എസ് എഫ് ഐ പ്രതിഷേധം ശക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here