ഒരുപിടി നല്ല ചിത്രങ്ങളുടെ ചിറകിലേറി ചലച്ചിത്ര മേളയുടെ നാലാം ദിനം

മികച്ച ചിത്രങ്ങളുടെ ചിറകിലേറി ചലച്ചിത്ര മേളയുടെ നാലാം ദിനം. മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 9 ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടി. ലിജോ ജോസ് പല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചിത്രത്തിന് കൂടുതല്‍ സ്‌ക്രീനിംഗ് വേണമെന്നും പ്രേക്ഷകര്‍ ആവശ്യപ്പെട്ടു.

ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീന്‍ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, മണിപ്പൂരി ചിത്രം ഔര്‍ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാന്‍ഡ് എന്നിവ മത്സരിക്കുന്ന പ്രതികരണമാണ് നേടിയത്.

മത്സരവിഭാഗത്തിലെ മലയാളത്തിന്റെ ശക്തമായ സാന്നിധ്യമായ നന്‍പകല്‍ നേരത്ത് മയക്കം കാണാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ തടിച്ചു കൂടി. കാണാന്‍ സാധിക്കാതെ നിരാശരായവര്‍ ചിത്രത്തിന് കൂടുതല്‍ സ്‌ക്രീനിംഗ് വേണമെന്ന് ആവശ്യപ്പെട്ടു. വിശ്വാസത്തിനും വിഭ്രാന്തിക്കും മയക്കത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന ജെയിംസിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ലോകസിനിമാ വിഭാഗത്തിലെ ചിത്രങ്ങളും സിനിമാ ആസ്വാദകരെ നിരാശപ്പെടുത്തിയില്ല. അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദര സൂചകമായി, ഇരുള ഭാഷയില്‍ പ്രിയനന്ദന്‍ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, രാരിഷ് .ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങിയവ മലയാളത്തിന്റെ മികവ് മേളയില്‍ ഉയര്‍ത്തിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News