Idukki:കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

ഇടുക്കി ഏലപ്പാറയില്‍ കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ് പിടിയിലായത്.

കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബില്‍ മാറി നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയാണ് അറസ്റ്റ്. ജനുവരിയില്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയെങ്കിലും കരാറെടുത്തയാള്‍ക്ക് ബില്‍ മാറി നല്‍കിയില്ല. നാലര ലക്ഷം രൂപയുടെ രണ്ട് ശതമാനം വേണമെന്നായിരുന്നു സെക്രട്ടറിയുടെ ആവശ്യം. ഇതോടെ കരാറെടുത്തയാള്‍ വിജിലിന്‍സിനെ സമീപിക്കുകയായിരുന്നു.

മുമ്പും പല തവണ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്. ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News