
കൊച്ചി ബിനാലെ ചരിത്രത്തോടും സംസ്‌കാരത്തോടും സംവദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലതയിലേയ്ക്ക് കൊച്ചി വളര്‍ന്നു. ബിനാലെയ്ക്ക് ഏറ്റവും ഉചിതമായ വേദി കൊച്ചി തന്നെയാണ്. സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ബിനാലെയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മുസീരിസ് ബിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മേള ചരിത്രത്തോടും സംസ്‌കാരത്തോടും സംവദിക്കുന്നതാണ്. വൈവിധ്യങ്ങളെ തച്ചുടയ്ക്കുന്ന ആശയങ്ങള്‍ നടപ്പാക്കാന്‍ പല ശക്തികളും തുനിഞ്ഞിറങ്ങുന്ന കാലമാണിത്. അത്തരം നീക്കങ്ങള്‍ക്കെതിരായ ചെറുത്ത് നില്‍പ്പാണ് ബിനാലെ. ഇത്തരം മേളകള്‍ വഴി സാംസ്‌കാരിക രംഗത്ത് ഇടപെട്ട് സാമൂഹ്യ പുരോഗതിയ്ക്ക് ആക്കം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here