ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ദില്ലിയിലെ വിചാരണക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. ഉമർ ഖാലിദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ് ഹാജരായി.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഈ മാസം 23 മുതല്‍ 30 വരെയാണ് ജാമ്യം. ഇടക്കാല ജാമ്യം വ്യവസ്ഥകൾക്ക് വിധേയമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി.

കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് രണ്ടേകാല്‍ വര്‍ഷമായി ജയിലിലാണ്. ഡിസംബർ 23ന് ഇടക്കാല ജാമ്യം ആരംഭിക്കും. ഡിസംബർ 30ന് ജാമ്യ കാലയളവ് അവസാനിക്കും. ദില്ലി പൊലീസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News