പണപ്പെരുപ്പം 5.88 ലേക്ക് കുറഞ്ഞു

രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പം 5.88 ശതമാനമായി കുറഞ്ഞു. 6.77 ശതമാനത്തില്‍ നിന്ന് നവംബറില്‍ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 2-6 ശതമാനം കുറഞ്ഞതായാണ് രേഖപ്പെടുത്തല്‍. തുടര്‍ച്ചയായി മുന്‍ മാസത്തെ അപേക്ഷിച്ച് 0.11 ശതമാനം കുറവുണ്ടായി.
ഭക്ഷ്യവിലപ്പെരുപ്പം ഒരു മാസം മുമ്പ് 7.01 ശതമാനത്തില്‍ നിന്ന് 4.67 ശതമാനത്തിലെത്തി. പച്ചക്കറികളുടെ വിലക്കയറ്റം 8.08 ശതമാനം കുറഞ്ഞു.

അതേസമയം ഇന്ധനവിലക്കയറ്റം  9.93 ശതമാനത്തില്‍ നിന്ന് 10.62 ശതമാനമായി ഉയര്‍ന്നു. ധാന്യ വിഭാഗത്തിലെ പണപ്പെരുപ്പ നിരക്ക് 12.96 ശതമാനത്തിലെത്തി. ഒക്ടോബറിലെ 6.77 ശതമാനത്തില്‍ നിന്ന് 6.40 ശതമാനത്തിലേക്ക് പണപ്പെരുപ്പം തുടര്‍ച്ചയായി രണ്ടാം തവണ കുറയുമെന്ന് 45 സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

റഷ്യ- യുക്രയിന്‍ യുദ്ധവും കൊവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മേഖലയെ ബാധിച്ചിരുന്നു. ഇതിനെ നിയന്ത്രിക്കുന്നതിന്‍റെ ഫലമായി റിപ്പോ നിരക്ക് 0.35 ശതമാനം ഉയര്‍ത്തി 6.25 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വര്‍ധിക്കാന്‍ ഇത് കാരണമായി. സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം വലിയ പ്രതിസന്ധിയാണ് ഇതുവ‍ഴി ഉണ്ടാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News