എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ മന്ത്രിയാക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

നിലവില്‍ ചെപ്പോക്കില്‍നിന്നുള്ള ഡിഎംകെ എംഎല്‍എയായ ഉദയനിധി സ്റ്റാലിന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. 2019- മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

2021 മെയ് മാസത്തിലാണ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റെടുത്തു. ഡിഎംകെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭ.

കലൈജ്ഞറുടെ ഭരണം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സ്റ്റാലിന്‍  അധികാരമേറ്റത്. ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസ്ഥാനം അന്നേ സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്‍ക്കാലം ഒഴിവാക്കുകയായിരുന്നു.  കരുണാനിധിയുടെ പഴയ മണ്ഡലമായ ചെപ്പോക്കിൽനിന്നുള്ള എംഎൽഎയാണ് ഉദയനിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News