IFFK: ആദ്യ പ്രദര്‍ശനത്തില്‍ വന്‍ കയ്യടി നേടി നന്‍പകല്‍ നേരത്ത് മയക്കം

ആദ്യ പ്രദര്‍ശനത്തില്‍ വന്‍ കയ്യടി നേടി മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ടാഗോര്‍ തീയറ്ററില്‍ നടന്ന പ്രദര്‍ശനത്തിന് പ്രേക്ഷകരുടെ വന്‍ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. വ്യത്യസ്തമായ ശൈലിയില്‍ കഥ പറയുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്.

ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കമെന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം െഎഎഫ്എഫ്‌കെയില്‍ നടന്നു. സിനിമ കാണാനായി മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ വലിയ തിരക്കാണ് ടാഗോര്‍ തീയറ്ററില്‍ അനുഭവപ്പെട്ടത്. വേളാങ്കണ്ണി സന്ദര്‍ശനം കഴിഞ്ഞ് ബസില്‍ കേരളത്തിലേക്ക് മടങ്ങുന്ന നാടക സംഘത്തില്‍ ഉള്‍പ്പെട്ട മധ്യവയസ്‌കന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

പ്രദര്‍ശനം തുടങ്ങിയപ്പോഴേക്കും ടാഗോര്‍ തീയറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. സിനിമയ്ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും. തിരക്കഥയൊരുക്കിയ എസ് ഹരീഷുമായുള്ള ചോദ്യോത്തരവേളയിലും വലിയ പ്രേക്ഷക പങ്കാളിത്തമുണ്ടായിരുന്നു. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം പ്രേക്ഷകന്റെ അഭിപ്രായത്തിനു വിടുകയായിരുന്നു ലിജോ.

അടുത്ത സിനിമ മോഹന്‍ലാലുമായിട്ടാണെന്ന് കേട്ടതും പ്രേക്ഷര്‍ വീണ്ടും ഹാപ്പി. സിനിമ എന്തായാലും തീയറ്റര്‍ റിലീസ് നടത്തണമെന്ന് ലിജോയോട് പറഞ്ഞാണ് പ്രേക്ഷകര്‍ സിനിമ കണ്ടിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here