മാന്‍ദൗസ് ചുഴലിക്കാറ്റ്; തണുത്ത് വിറങ്ങലിച്ച് മൂന്നാര്‍

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ തുടര്‍ച്ചയായി മൂന്നാറില്‍ അനുഭവപ്പെടുന്നത് കഠിന തണുപ്പ്. പകല്‍ ചാറ്റല്‍ മഴ കൂടിയായതോടെ തണുപ്പിന് കാഠിന്യമേറി. ഡിസംബര്‍ എത്തിയതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. തണുപ്പ് വര്‍ധിച്ചതോടെ ജോലി പോലും ചെയ്യാന്‍ പറ്റാത്തവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു.

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്നത് കഠിന തണുപ്പാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ഏറ്റവും താഴ്ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില 15 ഉം ആയിരുന്നു. തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച മാന്‍ദൗസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്നാറില്‍ പകല്‍ ചാറ്റല്‍ മഴ കൂടിയായതോടെ തണുപ്പ് അസഹനീയമായി. തണുപ്പിന്റെ കഠിന്യമെറിയതോടെ ജോലി പോലും ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് തൊഴിലാളികള്‍ പറയുന്നു.

ഡിസംബറെത്തിയതോടെ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊക്കെയും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. പ്രകൃതി ഭംഗിക്കൊപ്പം കുളിരും കോടമഞ്ഞുമാണ് സഞ്ചാരികള്‍ക്ക് പ്രിയം. സാധാരണ ഡിസംബര്‍ അവസാന വാരത്തിലും ജനുവരി ആദ്യ വാരത്തിലുമാണ് മൂന്നാറില്‍ കഠിന തണുപ്പനുഭവപ്പെടുന്നത്.

ഇക്കുറി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അടക്കുന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News