കിസാന്‍ സഭ അഖിലേന്ത്യ സമ്മേളനത്തിന് തൃശൂരില്‍ കൊടിയുയര്‍ന്നു

കിസാന്‍ സഭ അഖിലേന്ത്യ സമ്മേളനത്തിന് തൃശൂരില്‍ കൊടിയുയര്‍ന്നു. സംഘാടക സമിതി ചെയര്‍മാനും മന്ത്രിയുമായ കെ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. കിസാന്‍ സഭ സെക്രട്ടറി ഇ പി ജയരാജന്‍ ദീപശിഖ തെളിയിച്ചു.

അഖിലേന്ത്യാ കിസാന്‍ സഭയുടെ 35-2 മത് സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. തമിഴ് നാട്ടിലെ കീഴ് വെണ്‍മണിയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമാരംഭിച്ച ദീപശിഖാ ജാഥകള്‍ വൈകുന്നേരത്തോടെ സമ്മേളന നഗരിയിലെത്തി. പതാക ജാഥ വയലാര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ കയ്യൂരില്‍ നിന്നുമാണ് നഗരിയിലെത്തിയത്.

അഖിലേന്ത്യാ ജോ.സെക്രട്ടറി ഡോക്ടര്‍ വിജു കൃഷ്ണന്‍ സിപിഐ എം ജില്ലാ സെക്രട്ടറി എം എം എം വര്‍ഗീസിന് കൈമാറി. രാജ്യത്തെ കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കിസാന്‍ സഭയെ കാണുന്നതെന്ന് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. കിസാന്‍ സഭയുടെ നേതാക്കളും നൂറുകണക്കിന് കര്‍ഷകരും ചടങ്ങിനെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News