ഹൃദയാഘാതം; സന്നിധാനത്ത് മൂന്ന് തീർത്ഥാടകർ മരിച്ചു

ഹൃദയാഘാതം മൂലം സന്നിധാനത്ത് മൂന്ന് തീർത്ഥാടകർ മരിച്ചു. ചേർത്തല, വയലാർ, പട്ടണക്കാട് ലക്ഷ്മി ഭവനിൽ എസ്.എസ് സജീവ് ( 54 ), ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശി എ. വെങ്കിടേശു (35), തമിഴ്നാട് തിരുവണ്ണാമലൈ, രമേഷ് ചന്ദാംമ്പി (50) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറിന് നീലിമലയിൽ വച്ച് ദേഹാശ്വാസ്ത്യം ഉണ്ടായതിനെ തുടർന്ന് സജീവിനെ പമ്പ ഗവൺമെന്റാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇന്നലെ രാവിലെ ഏഴരയോടെ നീലിമല കയറുന്നതിനിടെയാണ് വെങ്കിടേശുവിന് ഹൃദയാഘാതം ഉണ്ടാകുന്നത്. പത്തിന് പമ്പയിൽ വച്ചാണ് രമേഷ് ചന്ദാംബിക്ക് ദേഹാശ്വാസ്ത്യം ഉണ്ടാകുന്നത്. തുടർന്ന് പമ്പ ഗവൺമെന്റാശുപത്രിയിൽ എത്തിയെങ്കിലും മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel