നടുക്കം മാറാത്ത ഡിസംബർ 13; ഇന്ന് പാർലമെന്റ് ആക്രമണത്തിന് 21 വയസ്

ഇന്ന് ഡിസംബർ 13… രാജ്യത്തെ നടുക്കിയ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് ഇന്നേക്ക് 21 വർഷം തികയുന്നു. ലഷ്കർ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേർന്ന് നടത്തിയ ആക്രമണം ഇന്നും ഭീതിതമായ ഓർമയാണ്.

രാവിലെ 11:40 ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച വെള്ള അംബാസിഡർ കാർ പാർലമെന്റ് വളപ്പിലെ ഗെയ്റ്റ് നമ്പർ പന്ത്രണ്ട് ലക്ഷ്യമാക്കി കാർ നീങ്ങി. അപ്പോൾ പാർലമെന്റ് കൂടിക്കൊണ്ടിരിക്കുകയായിരുന്നു.പന്തികേട് തോന്നിയ സുരക്ഷാ ജീവനക്കാരൻ കാറിന് പിന്നാലെ ഓടി. കാവൽക്കാരനെ കണ്ടതോടെ വാഹനം പുറകോട്ടെടുത്തു. വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ അഞ്ച് ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു.

എകെ 47 തോക്കുധാരികളായ അഞ്ച് ലഷ്‌കർ ഇ-ത്വയ്ബ, ജയ്ഷെ–മുഹമ്മദ് ഭീകരരാണ് കാറിലുണ്ടായിരുന്നത്. വെടിയൊച്ച മുഴങ്ങിയതോടെ പാർലമെന്റ് വളപ്പിൽ അപായമണി മുഴങ്ങി. പാർലമെന്റിന്റെ കവാടങ്ങൾ അടച്ചു. മുപ്പത് മിനിറ്റ് നേരത്തെ പോരാട്ടത്തിനൊടുവിൽ അഞ്ച് ഭീകരരെയും സുരക്ഷാസേന വധിച്ചു. ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 9 പേർ വീരമൃത്യു വരിച്ചു.സുരക്ഷാ ഏജൻസികളെപോലും ഞെട്ടിച്ച ഈ സംഭവം ഇരുപത്തിയൊന്ന് വര്ഷം പിന്നിടുമ്പോൾ ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.

ആ വെള്ള നിറമുള്ള അംബാസഡർ കാർ ആദ്യം ശ്രദ്ധിച്ചത് കോൺസ്റ്റബിൾ കമലേഷ് കുമാരി യാദവായിരുന്നു. എന്നാൽ യാദവിന്റെ മുൻകരുതൽ ഭീകരർക്ക് പെട്ടെന്ന് പിടികിട്ടിയിരുന്നില്ല. സംശയം തോന്നിയ യാദവ് ഓടിച്ചെന്ന് ഒന്നാം നമ്പർ ഗേറ്റ് അടച്ചു. 11 തവണയാണ് ഭീകരർ യാദവിന് നേരെ വെടിയുതിർത്തത്.യാദവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു വീണു. യാദവിനെ കൊലപ്പെടുത്തിയ ശേഷം ഭീകരർ മന്ദിരത്തിന് നേരെ തുരുതുരാ വെടിയുതിർത്തു.

ആക്രമണം നടക്കുമ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന എൽ .കെ. അഡ്വാനിയടക്കമുള്ള മന്ത്രിമാരും മറ്റ് ജനപ്രതിനിധികളടക്കം നിരവധി പേർ അന്ന് പാർലമെന്റിൽ ഉണ്ടായിരുന്നു.പാർലമെന്റിന് അകത്തേക്ക് കയറാനായി ഭീകരർ വെടിയുതിർത്തെങ്കിലും ഉപരാഷ്‌ട്രപതിയുടെ സുരക്ഷാഭടന്മാരും പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.

പിന്നീട് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്‌സൽ ഗുരുവിനെ ഡൽഹി പോലീസ് ജമ്മു കശ്മീരിൽ നിന്നും അറസ്റ്റു ചെയ്തു. ഡൽഹി സർവകലാശാലയിലെ സാക്കീർ ഹുസൈൻ കോളേജിലെ അദ്ധ്യാപകനായ എസ്.എ.ആർ ഗീലാനിയെയും അറസ്റ്റ് ചെയ്തു. അഫ്സാൻ ഗുരു, ഭർത്താവ് ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരും കേസിൽ പ്രതികളായി. വിചാരണയ്ക്ക് ശേഷം എസ്.എ.ആർ ഗീലാനി, അഫ്സൽ ഗുരു എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. പിന്നീട് കുറ്റം തെളിഞ്ഞതിനെത്തുടർന്ന് 2002 ഡിസംബർ 18-ന് ദില്ലി കോടതി അഫ്സൽ ഗുരുവിനെ വധശിക്ഷയ്‌ക്കും ഷൗക്കത്തിനെ പത്ത് വർഷം കഠിന തടവിനും ശിക്ഷ വിധിച്ചു. 2013 ഫെബ്രുവരി ഒൻപതിന് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News