വീട്ടില്‍ പോകാന്‍ തിടുക്കം; ചികിത്സക്കെത്തിയ 14കാരന്‍ ആംബുലന്‍സുമായി കടന്നു

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സുമായി പ്രായപൂര്‍ത്തിയാകാത്ത രോഗി കടന്നു. 108 ആംബുലന്‍സുമായാണ് 14 കാരന്‍ കടന്നു കളഞ്ഞത്. വീട്ടില്‍ പോകാനുള്ള വ്യഗ്രതയില്‍ വീട്ടില്‍ പോകണമെന്ന ആവശ്യം നിരസിച്ചതിനെതുടര്‍ന്നാണ് ഇത്തരമൊരു സാഹത്തിന് മുതിര്‍ന്നതെന്നാണ് സൂചന.

ആംബുലന്‍സ് ഒല്ലൂരില്‍ എത്തിയപ്പോള്‍ ഓഫ് ആയതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ വണ്ടി തടഞ്ഞ് വെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് എത്തി കുട്ടിയെ തിരികെ ആശുപത്രിയില്‍ എത്തിച്ചു. കടുത്ത പനിയെതുടര്‍ന്നാണ് കുട്ടിയെ ഇന്ന് ആശുപത്രിയില്‍ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here