2000 രൂപ നോട്ടുകൾ രാജ്യദ്രോഹപ്രവർത്തനത്തിന് ഉപയോഗിക്കുന്നു.നിരോധിക്കണം; ആവശ്യവുമായി ബി.ജെ.പി എം.പി

രണ്ടായിരം രൂപ നോട്ടുകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുശീൽ കുമാർ മോദി. രാജ്യസഭയിലാണ് എം.പി ഈ വാദം ഉന്നയിച്ചത്.

രണ്ടായിരം രൂപ നോട്ടുകൾ വ്യാപകമായി ഭീകരവാദത്തിനും മയക്കുമരുന്നുകടത്തിനും കള്ളനോട്ട് ഇടപാടുകൾക്കും ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ട് സർക്കാർ രണ്ടായിരം രൂപാനോട്ടുകൾ നിരോധിക്കണമെന്നും എം.പി പറഞ്ഞു. നിരോധനം ഘട്ടം ഘട്ടമായി വേണമെന്നും ജനങ്ങൾക്ക് രണ്ട് വർഷത്തോളം സമയം നൽകണമെന്നും എം.പി പറഞ്ഞു.

യു.എസ്, ജപ്പാൻ പോലുള്ള രാജ്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു സുശീൽ കുമാർ മോദിയുടെ ആവശ്യം. ഇത്തരം രാജ്യങ്ങളിൽ നൂറ് രൂപയ്ക്ക് മുകളിലുള്ള കറൻസികൾ ഇല്ലെന്നും, നമ്മുടെ സർക്കാരും അത്തരം രീതി പരിശോധിച്ച് നടപ്പിലാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന കാലത്ത് രണ്ടായിരം രൂപയുടെ നോട്ടുകൾ ആവശ്യമില്ലെന്നും എം.പി അഭിപ്രായപ്പെട്ടു.

അതേസമയം, നോട്ടുനിരോധനം പരിശോധിക്കുന്ന സുപ്രീംകോടതി ഭരണഘടനാബെഞ്ച് അതിരൂക്ഷമായ വിമർശനങ്ങളാണ് സർക്കാരിനെതിരെ ഉന്നയിക്കുന്നത്. തീരുമാനം സംബന്ധിച്ചുള്ള രേഖകൾ ഹാജരാകാൻ സുപ്രീംകോടതി സർക്കാരിനോട് പറഞ്ഞിരുന്നു. സാമ്പത്തിക വിഷയമായാലും ഇടപെടാതെ കയ്യും കെട്ടി നോക്കിനിൽക്കാൻ പറ്റില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News