പൊതുമേഖലാ കമ്പനികള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനായി: മന്ത്രി പി രാജീവ്

പൊതുമേഖലാ കമ്പനികള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനായെന്ന് മന്ത്രി പി രാജീവ്. ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കാതിരിക്കുന്ന പ്രവണത പൊതുമേഖലാ കമ്പനികള്‍ക്ക് ഉണ്ടായിരുന്നു, എന്നാല്‍ അതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനം നല്‍കിയ ഭൂമിയില്‍ ഉപയോഗിക്കാത്ത സ്ഥലം തിരിച്ചു നല്‍കുന്നില്ലെന്നും ഇതില്‍ വലിയ ഉപാധികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കേന്ദ്രത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ഉദാരസമീപനമല്ല ലഭിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഖാദി ബോര്‍ഡിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ദുഷ്പ്രചാരണം നടത്തുകയാണ്: പി ജയരാജന്‍

ഖാദി ബോര്‍ഡിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. മാധ്യമങ്ങള്‍ ഈ വ്യാജപ്രചാരണം ഏറ്റെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പി ജയരാജന്‍ പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ട സംഭവത്തില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിബേറ്റ് സീസണില്‍ ദിവസ വേതനക്കാരായി നിയമിക്കുന്നവരെ ഖാദി ബോര്‍ഡ് പിരിച്ചു വിടുന്നത് ഇതാദ്യമല്ലെന്ന് പി ജയരാജന്‍ പറഞ്ഞു. ദിവസവേതനക്കാരി നിഷയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്.തിരിച്ചെടുക്കണമെന്ന ലേബര്‍ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.നിലവില്‍ കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ്.ഈ ഘട്ടത്തില്‍ പരാതിക്കാരി ഡിസിസി പ്രസിഡണ്ടിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയത് രാഷ്ടീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് പി ജയരാജന്‍ പറഞ്ഞു.

ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കിയത് ഐ എന്‍ ടി യു സി ആണെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി. ഖാദി ബോര്‍ഡ് മുന്നേറ്റത്തിന്റെ പാതയിലാണ്.ഇതിന് തടയിടാനാണ് ചിലര്‍ വ്യാജപ്രചാരണം നടത്തുന്നത്.എന്നാല്‍ ജനങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി ജയരാജന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News