
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഉത്തരവ് വരുത്തി വെച്ചത് വന്‍ വരുമാന നഷ്ടമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ കെഎസ്ആര്‍ടിസിയുടെ പരാമര്‍ശം.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഏകീകൃത കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നായിരുന്നു ഹൈകോടതി നിര്‍ദേശിച്ചിരുന്നത്. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും വാഹനങ്ങള്‍ക്ക് നിലവിലുള്ള കളര്‍ കോഡ് മാറ്റാനാകില്ല. ഇത് പരിഗണിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here