മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നു: അശോക് ധാവ്‌ളെ

മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നെന്ന് സിപിഐ എം പി ബി അംഗം അശോക് ധാവ്‌ളെ. കര്‍ഷകര്‍ക്ക് മുന്നില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കി. സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം അനുവാര്യമാണെന്നും ഗൗതം അദാനിയെ അതിസമ്പന്നരാക്കിയത് മോദിയാണെന്നും അദ്ദേഹം പറഞ്ഞു.

ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം കര്‍ഷകര്‍ക്ക് ആവേശമാണ്. താങ്ങുവില നല്‍കുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. നെല്ലിന് കൂടുതല്‍ താങ്ങുവില നല്‍കുന്നത് കേരളത്തില്‍ ആണ്. ബിജെപി നടപ്പിലാക്കുന്നത് മനു വാദം ആണെന്നും ധാവ്‌ളെ വ്യക്തമാക്കി.

റബ്ബര്‍ വില ഇടിവിന് കാരണം കേന്ദ്രം: മന്ത്രി പി പ്രസാദ്

റബ്ബര്‍ വിലയില്‍ കേന്ദ്ര സഹായം അനിവാര്യമെന്ന് കൃഷി മന്ത്രി പി പ്രസാദ്. റബ്ബര്‍ വില ഇടിവിന് കാരണം കേന്ദ്രമാണ്. ഒരു രൂപ പോലും കേന്ദ്രം നല്‍കിയില്ല. എങ്കിലും ഇത്രയും തുക നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. കേരളാ റബര്‍ ലിമിറ്റഡ് രൂപീകരിക്കാനും സര്‍ക്കാറിന് കഴിഞ്ഞു. ഇതിന്റെ പ്രയോജനം ലഭിക്കുക റബര്‍ കര്‍ഷകര്‍ക്കാണെന്നും മന്ത്രി പി പ്രസാദ് സഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here