ഇടത് പ്രസ്ഥാനങ്ങളെപ്പറ്റിയുള്ള സമ്മേളനം റദ്ദാക്കി, ഐ.ഐ.ടിയിൽ വിവാദം

ഇടത് പ്രസ്ഥാനങ്ങളെപ്പറ്റിയുള്ള സമ്മേളനം അവസാനനിമിഷം റദ്ധാക്കി ഐ.ഐ.ടി ബോംബേ. കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതന്റെ സമ്മർദ്ദപ്രകാരമാണ് സമ്മേളനം റദ്ധാക്കിയത് എന്ന് ‘ദി വയർ’ റിപ്പോർട് ചെയ്യുന്നു

‘കൾച്ചേർസ് ഓഫ് ദി പൊളിറ്റിക്കൽ ലെഫ്റ്റ് ഇൻ മോഡേൺ ഇന്ത്യ’ ( Cultures Of The Political Left in Modern India ) എന്നുപേരിട്ട രണ്ട് ദിവസത്തെ സമ്മേളനമാണ് അവസാനനിമിഷം റദ്ധാക്കിയത്. ഇന്നലെയും ഇന്നുമായിട്ടായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. പതിനൊന്നാം തിയ്യതി അർധരാത്രിയാണ് ഈ വിവരം പ്രതിനിധികളെ അറിയിച്ചത്. സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും നിരവധി പ്രഗത്ഭവ്യക്തികളും ഗവേഷകരും പങ്കെടുക്കേണ്ടതായിരുന്നു. പലരും സമ്മേളനവേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് റദ്ധാക്കിയ വിവരമറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News