വായുമാര്‍ഗം ചൈനയെ പ്രതിരോധിച്ച് യുദ്ധവിമാനങ്ങള്‍

അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നടത്തിയ പ്രകോപനത്തിന് മുമ്പ് വായുമാര്‍ഗം ചൈന ആക്രമണത്തിന് ശ്രമിച്ചെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രണ്ടില്‍ കൂടുതല്‍ തവണ യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്ന് ചൈനീസ് ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്തേക്കെത്തി. വായുസേനയുടെ സുഹോയ്-30 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

വായുമാര്‍ഗമുള്ള ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് പ്രതിരോധം ശക്തമാക്കുകയാണ് ഇന്ത്യ. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക് കിഴക്കന്‍ മേഖലകളിലും ലഡാക്ക് മേഖലയിലും യുദ്ധവിമാനങ്ങള്‍ സജ്ജമാണ്. സുഹോയ്ക്ക് പുറമെ, റഫാല്‍ യുദ്ധവിമാനങ്ങളും അസമിലെ തേജ്പൂര്‍, ചബ്വാ മേഖലകളില്‍ തയ്യാറാണ്. വായുമാര്‍ഗമുള്ള നിരീക്ഷണം ഊര്‍ജിതമാക്കുകയാണ് സൈന്യം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചത്. 300 പട്ടാളക്കാരുമായെത്തിയ ചൈനയെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിട്ടു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെ സൈനികര്‍ക്കും പരിക്കേറ്റു. അതിന് പിന്നാലെയാണ് വായുമാര്‍ഗവും ചൈന പ്രകോപനത്തിന് ശ്രമിച്ചെന്ന വിവരങ്ങള്‍ കൂടി പുറത്ത് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News