വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണം: ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍

വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍. ആര്‍ത്തവവും സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കുകളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും ഇത് വലിയൊരു വിഷയമാണ് തുറന്നു കാട്ടുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. സ്ത്രീയായതുകൊണ്ടു മാത്രം ഇവിടെ ജീവിക്കാന്‍ പുരുഷന്മാരേക്കാള്‍ കൂടിയ ചിലവ് ഉണ്ടാകുന്നു. പെണ്‍കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ മുതല്‍ സ്ത്രീകള്‍ക്കുള്ള വ്യക്തിഗതവ സ്തുക്കള്‍ക്ക് വരെ കൂടുതല്‍ തുക മുടക്കേണ്ടതുണ്ട്. പിങ്ക് ടാക്‌സ് ഇന്ന് അടിയന്തരപരിഹാരം കാണേണ്ട പ്രശ്‌നമായി മാറിയിരിക്കുന്നെന്നും അദ്ദേഹം രാജ്യസഭയില്‍ തുറന്നടിച്ചു.

‘സാനിറ്ററി വസ്തുക്കള്‍ക്കുള്ള 12 ശതമാനം ജിഎസ്ടി നീക്കിയത് വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ്. എന്നിട്ടും ഉപഭോക്താക്കള്‍ക്ക് വലിയ മെച്ചം കിട്ടുന്നില്ല. ഔട്ട്പുട്ട് നികുതിയിലെ കുറവ് നിര്‍മ്മാതാക്കളുടെ ഇന്‍പുട്ട് നികുതിയില്‍ ഇല്ല. അസംസ്‌കൃതവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാതാക്കാള്‍ നികുതി കൊടുക്കേണ്ടിവരും. അവര്‍ വില്ക്കുമ്പോള്‍ അത് ഈടാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ നികുതിയിളവിന്റെ ആനുകൂല്യം വാങ്ങുന്നവര്‍ക്കു കിട്ടുന്നില്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമാണ് കിട്ടുന്നത് എന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ കൂടുതല്‍ ജോലി ചെയ്യുന്നു. എന്നാല്‍, കുറഞ്ഞ വേതനമാണ് കൈപ്പറ്റുന്നത്. അങ്ങനെയെങ്കില്‍ ‘ബേഠീ ബചാവോ, ബേഠീ പഠാവോ’ പദ്ധതി നടപ്പാകില്ല. സ്ത്രീകളുടെ സാനിറ്ററി വസ്തുക്കളുടെ അധികവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി ഉല്പന്നങ്ങള്‍ സൗജന്യമായി നല്കാന്‍ നടപടി വേണം’, ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here