സര്‍വകലാശാല ബില്ലില്‍ പ്രതിപക്ഷത്തിന്റെ ഭേദഗതി

എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒരു ചാന്‍സലറെ നിയമിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണമെന്നാണ് നിര്‍ദേശം. ചാന്‍സലര്‍ നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഭേദഗതിയില്‍ നിര്‍ദ്ദേശമുണ്ട്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. ഈ സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന വീണ്ടും ചര്‍ച്ചക്കെടുക്കും . ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News