ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ല: പി കെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്ലിം ലീഗ്. ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് നിയമസഭയിലുള്ള പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ അനുകൂലിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, ബില്ല് സഭ അംഗാകരിക്കണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ബില്ലിനു മേല്‍ പ്രതിപക്ഷത്തിന്റെ ഭേദഗതിക്കെതിരെ കെ ടി ജലീല്‍ രംഗത്ത് വന്നു. എന്തിനാണ് അനാവശ്യ കീഴ്‌വഴക്കം കൊണ്ടുവരുന്നതെന്നും സര്‍വകലാശാലകളെ ആര്‍.എസ്.എസ്‌വത്കരിക്കുന്നതില്‍ നിന്നും തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here