ഗവർണർക്ക് തിരിച്ചടി; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

സാങ്കേതികസർവകലാശാല താത്കാലിക വി.സിയായിരുന്ന സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഫയലിൽ സ്വീകരിച്ചത്.

സിംഗിൾബെഞ്ച് നടത്തിയ നിരീക്ഷണങ്ങളെയും ഡിവിഷൻബെഞ്ച് തള്ളിപ്പറഞ്ഞു. സേർച്ച്കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി വേണ്ടായെന്നും എന്നാൽ സർക്കാരിന്റെ പ്രതിനിധി വേണമെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശത്തോട് ബെഞ്ച് വിയോജിക്കുകയും ചാൻസലർക്ക് മുഴുവൻ അധികാരം നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അടങ്ങുന്ന ബെഞ്ചാണ് പ്രാഥമിക വാദം കേട്ട് ഹർജി ഫയലിൽ സ്വീകരിച്ചത്

സിസ തോമസിന്റെ നിയമനം അനധികൃതമെന്ന നിലപാടിൽ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾബെഞ്ച് സിസ തോമസിനെ തുടരാൻ അനുവദിക്കുകയായിരുന്നു. മാത്രമല്ല,സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെക്കൂടെ ഉൾപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News