
പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു . പ്രതിപക്ഷത്തിന് ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു . ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ നിയമസഭ പാസാക്കിയിരുന്നു . പ്രതിപക്ഷത്തിന് അവസാനം ഒന്നും പറയാൻ ഉണ്ടായിരുന്നില്ല എന്നും പ്രതിപക്ഷത്തിൻ്റെ വാദം നിലനിൽക്കുന്നതല്ല എന്നും മന്ത്രി പറഞ്ഞു .
ചാന്‍സലര്‍ നിയമനത്തിന് സമിതി; സമിതിയില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്
ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ ശുപാര്‍ശ സഭയില്‍ ഭാഗികമായി അംഗീകരിച്ചു. സ്പീക്കറെ പരിഗണിക്കുന്നത് സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍, സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയേയോ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിനെയോ ചാന്‍സലര്‍ ആക്കണമെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here