സെമിയില്‍ എത്തിയ ഫ്രഞ്ച് ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

 ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ടീമിനുള്ള അഭിനന്ദനം, കേരളം സന്ദര്‍ശിക്കുന്ന ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയിനെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ വച്ചാണ് മുഖ്യമന്ത്രി ഫ്രഞ്ച് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്.

ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കാനുള്ള  സന്നദ്ധത ഫ്രാന്‍സ് അറിയിച്ചതായി ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. യുകെ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്നത് ഫ്രാന്‍സില്‍ നിന്നാണ്. സെപ്തംബര്‍ മാസത്തില്‍ ഫ്രാന്‍സില്‍ നടന്ന പാരിസ് ടോപ് റെസ ഫെയറില്‍ പങ്കെടുത്തപ്പോള്‍ ആ രാജ്യം കേരളാ ടൂറിസത്തിന് നല്‍കിയ സ്വീകരണം മികച്ചതായിരുന്നു.

ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും വടക്കന്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളവുമായി സഹകരിക്കാനുള്ള ഫ്രാന്‍സിന്റെ സന്നദ്ധത ചരിത്രപരമായ ബന്ധപ്പെടുത്തല്‍കൂടിയാണ്.
കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണെന്ന മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News