അഖിലേന്ത്യ കിസാന്‍സഭ; വിദേശ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

അഖിലേന്ത്യ കിസാന്‍സഭ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട വിദേശ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തൃശൂരിലെ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തിയ കൃസ്ത്യന്‍ അലിയാമി, മരിയ ഡ റോച്ച എന്നിവരെയാണ് മടക്കിയയച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ ഫ്രാന്‍സില്‍ നിണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രണ്ട് പ്രതിനിധികളെയാണ് മടക്കി അയച്ചത്.കൃസ്ത്യന്‍ അലിയാമി, മരിയ ഡ റോച്ച എന്നിവരാണിവര്‍. ഇന്റര്‍നാഷനണല്‍ ട്രേഡ് യൂണിയന്‍ ഫോര്‍ ഫാര്‍മേഴ്‌സ് എന്ന സംഘടനയുടെ പ്രതിനിധികളാണ് രണ്ടുപേരും. ടൂറിസ്റ്റ് വിസയിലാണ് സന്ദര്‍ശനമെന്നും അതിനാല്‍ സമ്മേളനം പോലുള്ള ഒരു പരിപാടിയിലും പങ്കെടുക്കരുതെന്നുമായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശമെന്ന് യായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമെന്നും ഹനന്‍ മൊള്ള വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News