നബാർഡിൽ ഒഴിഞ്ഞുകിടക്കുന്നത് 1013 തസ്തികളെന്ന് കേന്ദ്രം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നമ്പാർഡ്) യിൽ ഒഴിവുള്ളത് 1013 തസ്തികകളെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് ലോക്സഭയിൽ ബെന്നി ബഹനാൻ, മുഹമ്മദ് ഫൈസൽ തുടങ്ങിയവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ചെയർമാനായിരുന്ന സുചിന്ദ്ര മിസ്ത്രയെ മാറ്റി സ്ഥിരം ചെയർമാനായി ഷാജി കെ വി യെ നിയമിച്ചതായും,നബാർഡ് ബോർഡിൽ രണ്ടു ഒഴിവുകളും ഗ്രൂപ്പ് എയിൽ 514, ഗ്രൂപ്പ് ബി യിൽ 174 ഗ്രൂപ്പ് സി യിൽ 323 ഒഴിവുകളടക്കം മൊത്തം 1013 ഒഴിവുകൾ നികത്തപ്പെടാൻ ഉണ്ടെന്നും ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News