മുൻ വിസി രാജശ്രീയുടെ ഹർജി സുപ്രിം കോടതി തള്ളി

സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയതിനെതിരെ മുൻ വൈസ് ചാൻസലർ ഡോ . എംഎസ് രാജശ്രീനൽകിയ പുന:പരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് നേരത്തെ വിധി വന്നത്.നിയമനം റദ്ദാക്കിയ വിധിയിൽ ഇതുവരെ ലഭിച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് പുന:പരിശോധന ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി.

വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്ത സെലക്ഷൻ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കിൽ അതിന് നിരപരാധിയായ താൻ ഇരയാകുക ആയിരുന്നു.നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവർത്തകർക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാർത്ഥികൾക്ക് മുന്നിലും താൻ അപമാനിതയായെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുന:പരിശോധന ഹർജിയാണ് കോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News