ഗവര്‍ണര്‍മാര്‍ ലക്ഷ്മണരേഖ മറികടക്കരുത്: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാനംവിട്ട് പോകുന്നതിന് മാനദണ്ഡമുണ്ട്. ഗവര്‍ണര്‍ എന്ന നിലയില്‍ പരമാവധി സമയം ഗോവയില്‍ ചെലവഴിക്കാനാണ് തന്റെ തീരുമാനം.

ഗവര്‍ണര്‍മാര്‍ക്കായി പ്രത്യേക നിയമമൊന്നുമില്ല. എന്നാല്‍ ഗവര്‍ണര്‍സ്ഥാനത്ത് തുടരുമ്പോള്‍ ഒരു സംസ്ഥാനത്ത് നിന്ന് എത്ര സമയം പുറത്തുപോകാമെന്നതിന് മാനദണ്ഡമുണ്ട്. ഗവര്‍ണര്‍മാര്‍ ലക്ഷ്മണരേഖ കര്‍ശനമായി പാലിക്കണം. ലക്ഷ്മണരേഖ മറികടക്കാന്‍ ശ്രമിക്കരുത്. ചിലപ്പോഴൊക്കെ താനും ലക്ഷമണരേഖ മറികടക്കുന്നുണ്ടോ എന്ന് തോന്നാറുണ്ട്. അതിനാല്‍ സ്വയം നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. കുറേപരിപാടികള്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് സ്വയം ഒഴിവാക്കി. അനിയന്ത്രിതമായി എല്ലാ പരിപാടികളിലും ഗവര്‍ണര്‍ സ്ഥാനത്ത് തുടരുമ്പോള്‍ പങ്കെടുക്കുന്നത് പരിധിവിടലാകുമെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ പദവിയിലിരുന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ സേവനം നടത്തുകയാണ് വേണ്ടത്. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ കൊല്ലം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരന്‍പിള്ള. കേരള ഗവര്‍ണറായി ഇരുന്നു കൂടുതല്‍ സമയവും സംസ്ഥാനത്തിന് പുറത്ത് ചെലവഴിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തെറ്റാണെന്ന സൂചനനല്‍കുന്നതായിരുന്നു ഗോവ ഗവര്‍ണറുടെ പ്രസംഗം. ആരിഫ് മുഹമ്മദ് ഖാന്റെ പേരെടുത്ത് പറയാതെ ആയിരുന്നു ശ്രീധരന്‍പിള്ളയുടെ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News