
വിഴിഞ്ഞം സമരത്തെ സർക്കാർ എതിർത്തില്ലെന്നും കലാപം ഉണ്ടായപ്പോഴാണ് എതിർത്തത് എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.പള്ളുരുത്തി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ ഭടന്മാരായി പ്രവർത്തിച്ചവരാണ്.പക്ഷേ പൊലീസിനെ ആക്രമിച്ചത് കടന കൈ ആയി പോയി.അത് അപ്പോൾ തന്നെ പറഞ്ഞതാണ് എന്നും എന്നും അദ്ദേഹം വ്യക്തമാക്കി.വിഴിഞ്ഞം പുനരധിവാസം പൂർത്തിയാക്കുംഎല്ലാവരേയും ചേർത്ത്പിടിച്ചു മുന്നോട്ട് പോകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിനെ കുറിച്ചുള്ള തന്റെ പ്രസ്താവന അപക്വമെന്ന കാനത്തിന്റെ പരാമർശത്തോട് ഒന്നും പറയാനില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here