മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

ചന്ദ്രബോസ് വധക്കേസ് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതി ശരിവെച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടിയിൽ അപ്പീൽ നൽകി.മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് പ്രതിയായ നിഷാം നടത്തിയത്.അതുകൊണ്ട് ശിക്ഷയിലൂടെ മാറ്റാനാവുന്ന വ്യക്തിയല്ല പ്രതിയെന്നും അപ്പീലിൽ പറയുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും സർക്കാർ അപ്പീലിൽ പറയുന്നത്. ഭ്രാന്തമായ ആക്രമണമാണ് പ്രതി നടത്തിയതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു . എന്നാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ വാദം ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് സംസ്ഥാന സർക്കാരിനായി അപ്പീൽ നൽകിയത്.

2015 ജനുവരി 29 പുലർച്ചെ മൂന്നുമണിക്കാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാൽ കാട്ടുങ്ങൽ വീട്ടിൽ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം ഹമ്മർ ജീപ്പിടിച്ചു കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News