ഡാറ്റ പ്രൈവസി മൗലീക അവകാശം;അത് ലംഘിക്കാനാവില്ല കര്‍ണാടക ഹൈക്കോടതി

ഡാറ്റാ പ്രൈവസി സ്വകാര്യതക്കുള്ള അഭിഭാജ്യ ഘടകമാണ് അത് ലംഘിക്കാനാവില്ലെന്ന് കർണ്ണാടക ഹൈക്കോടതി.
വിവാഹമോചനക്കേസില്‍, ഭാര്യയുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മൂന്നാമതൊരാൾക്ക് പങ്കുവയ്ക്കാന്‍ അനുവദിച്ച കുടുംബകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണു ഹൈക്കോടതി വിധി.

സ്വന്തം, കുടുംബം, വിവാഹം, മറ്റു സാന്ദര്‍ഭിക ബന്ധങ്ങള്‍ എന്നിവയുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഒരു പൗരന് അവകാശമുണ്ട്. വിവര സ്വകാര്യതയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍, ഹര്‍ജിക്കാരന്റെ മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍, അദ്ദേഹം കക്ഷി പോലുമല്ലാത്ത കേസില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഉത്തരവ് നിസ്സംശയമായും വിവര സ്വകാര്യത ലംഘിക്കുന്നു എന്ന് ഉത്തരവില്‍ പറഞ്ഞു.

2018 മുതല്‍ നടക്കുന്ന ഒരു വിവാഹമോചന കേസിലാണു മൂന്നാം കക്ഷിയുടെ മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍ പങ്കുവയയ്ക്കാന്‍ ബംഗളൂരുവിലെ കുടുംബ കോടതി നിര്‍ദേശം നല്‍കിയത്. ഭര്‍ത്താവിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, സ്ത്രീയുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്നയാളുടെ ടവര്‍ വിശദാംശങ്ങളുടെ വിശദാംശങ്ങളാണു തേടിയത്. ഈ വിവരങ്ങള്‍ തന്റെ ഭാര്യയും മൂന്നാം കക്ഷിയും തമ്മിലുള്ള ബന്ധം തെളിയിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News