വിരമിക്കല്‍ പ്രഖ്യാപിച്ച് മെസി

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി വിരമിക്കാനൊരുങ്ങുന്നു. പതിനെട്ടാം തിയതി നടക്കുന്ന ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരമാകുമെന്ന് മെസ്സി അറിയിച്ചു.

ലോകകീരിടത്തിന് ഒരു കളിയുടെ ദൂരം മാത്രം ബാക്കി നിൽക്കെ തന്‍റെ ലോകകപ്പ് അധ്യായം അവസാനിപ്പിക്കുകയാണ് മെസ്സി. ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എന്‍റെ അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കുമെന്നാണ് മെസ്സി ഒരു അർജന്‍റീനിയൻ പ്രാദേശീക മാധ്യമത്തോടാണ് പ്രതികരിച്ചത്. ‘ അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അതിൽ പങ്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത് ‘; മെസ്സി പറഞ്ഞു.

ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് മെസ്സി അര്‍ജന്റീനയ്ക് വേണ്ടി ഇതുവരെ കാഴ്ചവെച്ചത്. പല മത്സരങ്ങളും അര്‍ജന്റീന മെസ്സിയുടെ മികവിലാണ് വിജയിച്ചത്. ഇതുവരെ ഈ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടിയ മെസ്സി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കൊപ്പമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News