സഭാ ഭൂമിയിടപാട് കേസ്: ആലഞ്ചേരി കോടതിയിൽ ഹാജരാകില്ല

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ ഹാജരാകില്ല. വിചാരണ കോടതിയിൽ ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ സാവകാശം വേണം എന്നും ആലഞ്ചേരി കോടതിയിൽ ആവശ്യപ്പെടും. കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിൻ്റെ ആവശ്യത്തിൽ സുപ്രിംകോടതി ഇന്നലെ തീരുമാനം പറയാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

വിചാരണ കോടതിയിൽ ഹാജരാകില്ല എന്നതിൽ  അനുകൂല ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പടെ ജനുവരി രണ്ടാംവാരം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here