
ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മോധ്പുരിൽ നിന്നാണ് രഘുറാം രാജൻ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കുചേർന്നത്.
‘വെറുപ്പിൽ നിന്നും രാജ്യത്തെ ഒന്നിക്കാൻ ഒരുപാട് പേർ യാത്രയിൽ അണിചേരുന്നത് നമ്മൾ വിജയിക്കുമെന്നതിന്റെ സൂചനയാണ്’ എന്നുപറഞ്ഞാണ് രഘുറാം രാജന്റെ പങ്കുചേരലിനെ കോൺഗ്രസ് ആഘോഷിച്ചത്. അതേസമയം ബി.ജെ.പി നേതാക്കൾ ഇതിനെ വിമർശിക്കുകയും ചെയ്തു.
രഘുറാം രാജൻ അടുത്ത മൻമോഹൻ സിങാണെന്നാണ് കരുതുന്നതെന്നും അദ്ദേഹത്തിന്റെ സാമ്പത്തികാഭിപ്രായങ്ങൾ അവജ്ഞതയോടെ തള്ളിക്കളയണമെന്നും ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here