കോഴിക്കോട് മാവൂരിൽ തെരുവുനായ ആക്രമണം;ആറു പേർക്ക് കടിയേറ്റു

കോഴിക്കോട്  മാവൂരിൽ തെരുവുനായ ആക്രമണം. ഒരു അതിഥി തൊഴിലാളി അടക്കം ആറു പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവാഴ്ച വൈകിട്ടാണ് മാവൂർ ടൗണിൽ നായ ആക്രമണം ഉണ്ടായത്. പോസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി പോലീസ് സ്റ്റേഷൻ വരെയുള്ള സ്ഥലങ്ങളിൽവെച്ച് ആളുകളെ തെരുവുനായ ആക്രമിച്ചു,  ഒരു അതിഥി തൊഴിലാളിയടക്കം ആറു പേർക്ക് നായയുടെ കടിയേറ്റു.

വീടിന് പുറത്ത് നിൽക്കുകയായിരുന്ന തെനപറമ്പിൽ ബീപാത്തുവിനാണ് ആദ്യം കടിയേറ്റത്. മുറ്റത്തേക്ക് ഓടിയെത്തിയ നായ ഇവരെ കടക്കുകയായിരുന്നു.രണ്ട് കാലുകൾക്കും കൈകൾക്കും കടിയേറ്റു.

പരിസരവാസികൾ ഓടിയെത്തിയതോടെ നായ രക്ഷപ്പെട്ടു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.ഇത്രയും പേർക്ക് കടിയേറ്റെങ്കിലും അക്രമകാരിയായ നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here