സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

ദില്ലിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം.ഗ സ്കൂട്ടിയിലെത്തിയ ആൺകുട്ടി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പെൺകുട്ടി ഇപ്പോൾ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടിയിലെത്തിയ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാൾ പ്രായപൂർത്തിയാകാത്ത ആളാണോ അല്ലയോ എന്നതും ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യവും ഇനിയുംകണ്ടെത്താനായിട്ടില്ല.ഡൽഹിയിലെ ദ്വാരക ജില്ലയിൽ രാവിലെ 9 മണിയോടെയാണ് സംഭവം.

ദില്ലി പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി മൊഴിയെടുത്തു.ദില്ലി വനിതാ കമ്മീഷനിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവും ഉടൻ പെൺകുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here