സപ്ലൈകോ: ഡിസംബർ മുതല്‍ ശമ്പള പരിഷ്കരണം

സപ്ലൈകോ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗം അംഗീകാരം നല്‍കി. 2021 മാർച്ച് മുതല്‍ സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളപരിഷ്കരണം നടപ്പിലാക്കിയപ്പോള്‍ സപ്ലൈകോയില്‍ നടപ്പിലാക്കിയിരുന്നില്ല.

ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സപ്ലൈകോ ജീവനക്കാരുടെ സംഘടനകള്‍ സമരരംഗത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയില്‍ ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചർച്ചയില്‍ ഡിസംബർ മാസം മുതല്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

ഇന്ന് നടന്ന ക്യാബിനറ്റ് യോഗം സപ്ലൈകോ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here