തമിഴ്‌നാട്ടില്‍ മന്ത്രിസഭാ വികസനം; ഉദയനിധി സ്റ്റാലിന്‍ അധികാരത്തില്‍

തമിഴ്നാട് ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി നടനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു

ഡിഎംകെയിലെ തലമുറമാറ്റമായാണ് മന്ത്രിസഭയിലേക്കുള്ള ഉദയനിധി സ്റ്റാലിന്റെ വരവിനെ വിലയിരുത്തുന്നത്.. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് വിജയം നേടിയാണ് ഉദയനിധി സ്റ്റാലിന്‍ എംഎല്‍എയായി സ്ഥാനമേറ്റത്.

രാവിലെ ചെന്നൈയിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഭാര്യ ദുര്‍ഗ, കനിമൊഴി, ദയാനിധി മാരന്‍, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യനീതി പദ്ധതികള്‍ നടപ്പാക്കുകയും തമിഴരുടെ ക്ഷേമം സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം നല്‍കിയിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ച് ഉദയനിധി സ്റ്റാലിന്‍ ട്വിറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News