ചരക്ക്‌ ലോറിയിടിച്ച്‌ കാട്ടാന ചെരിഞ്ഞു

ബന്ദിപ്പൂർ വനമേഖലയിൽ ചരക്ക്‌ ലോറിയിടിച്ച്‌ കാട്ടാന ചെരിഞ്ഞു.ദേശീയ പാത 766 ൽ മദ്ദൂർ ചെക്പോസ്റ്റിന്‌ സമീപമാണ്‌ സംഭവം.ആനയെ റോട്ടിൽ നിന്ന് മാറ്റുന്നതിനായുള്ള നടപടികൾ വൈകിയതോടെ ദീർഘ നേരം ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാത്രി എട്ടരയോടെയാണ്‌ സംഭവം.

തമിഴ്‌ നാട്‌ രജിസ്റ്റ്ട്രേഷൻ ലോറി കേരള അതിർത്തി കടന്ന് കർണ്ണാടകയിലേക്ക്‌ പ്രവേശിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌.കർണ്ണാടക വനം വകുപ്പ്‌ അധികൃതർ സ്ഥലത്തെത്തി ആനയെ ഇന്ന് രാവിലെയോടെയാണ്‌ റോഡിൽ നിന്ന് നീക്കിയത്‌.

രാത്രി ഒൻപത്‌ മണിക്ക്‌ ശേഷം ഗതാഗത നിരോധനം നിൽനിൽക്കുന്ന മേഖലയാണിത്‌.സംഭവത്തെ തുടർന്ന് ലോറി വനം വകുപ്പ്‌ പിടിച്ചെടുത്തു‌.ഡ്രൈവറെ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News