ഗവര്‍ണറുടെ നയപ്രഖ്യാപനം ഇല്ല; സഭാ സമ്മേളനം ജനുവരിയിലും തുടരും

പതിനഞ്ചാം നിയമ സഭയുടെ ഏഴാം സമ്മേളനം ജനുവരിയിലും തുടരും. സഭാ സമ്മേളനം തുടരുന്നതിനാല്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം ഉണ്ടാകില്ല.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ഡിസംബറില്‍ ചേര്‍ന്നത്. സമ്മേളനത്തില്‍ 17 ബില്ലുകള്‍ പാസാക്കി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണ്ണറെ നീക്കാനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയാണ് സഭ പാസ്സാക്കിയത്. സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം ഗവര്‍ണ്ണറെ അറിയിക്കാന്‍ തീരുമാനം എടുത്തില്ലെന്നാണ് സൂചന.

സഭാ സമ്മളനം ജനുവരിയില്‍ തുടരും. സഭ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകില്ല.അതേ സമയം നയപ്രഖ്യാപനം ഒഴിവാക്കുന്നതിനെ എതിര്‍ക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. ഗവര്‍ണറില്‍ അവിശ്വാസമുണ്ടെങ്കില്‍ നയപ്രഖ്യാപനം ഒഴിവാക്കുന്നത് മന്ത്രിസഭയ്ക്ക് തീരുമാനിക്കാമെന്നും വിഡി സതീശന്‍ ദില്ലിയില്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News